EasyShare സ്വകാര്യതാ നിബന്ധനകൾ

അവസാനം അപ്‌ഡേറ്റ് ചെയ്തത്: 25 മാർച്ച്, 2023

%3$s (ഇനിമുതൽ "ഞങ്ങൾ", അല്ലെങ്കിൽ "ഞങ്ങളെ" എന്നറിയപ്പെടുന്നു) ആണ് EasyShare-ന്റെ ("സേവനം") ദാതാവും സേവനവുമായി ബന്ധപ്പെട്ട് പ്രോസസ്സ് ചെയ്ത വ്യക്തിഗത ഡാറ്റയുടെ ഉത്തരവാദിത്തമുള്ള സ്ഥാപനവും. നിങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ഞങ്ങൾ ശ്രദ്ധാലുക്കളാണ്, നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്നും എങ്ങനെയെന്നും അറിയേണ്ടത് പ്രധാനമാണെന്ന് കരുതുകയും ചെയ്യുന്നു. EasyShare സ്വകാര്യതാ നിബന്ധനകളിൽ ("നിബന്ധനകൾ"), അതിനാൽ ഞങ്ങൾ ഇനിപ്പറയുന്ന ഉള്ളടക്കം ഉൾക്കൊള്ളിച്ചിരിക്കുന്നു:

1.     ശേഖരണവും പ്രോസസ്സിംഗും: ഞങ്ങൾ എന്തൊക്കെ ഡാറ്റ ശേഖരിക്കുന്നു, അത് എങ്ങനെ ഉപയോഗിക്കുന്നു;

2.     സംഭരണം: നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ സംഭരിക്കുന്നു;

3.     പങ്കിടലും കൈമാറ്റവും: നിങ്ങളുടെ ഡാറ്റ ഞങ്ങൾ എങ്ങനെ പങ്കിടുന്നു അല്ലെങ്കിൽ കൈമാറുന്നു;

4.     നിങ്ങളുടെ അവകാശങ്ങൾ: നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ അവകാശങ്ങളും ഓപ്ഷനുകളും;

5.     ഞങ്ങളെ ബന്ധപ്പെടുക: കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ നിങ്ങൾക്ക് എങ്ങനെ ഞങ്ങളെ ബന്ധപ്പെടാം.

നിങ്ങൾ സമ്മതം നൽകി, സേവനം ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് ഈ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിച്ച്, നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയുമായി ബന്ധപ്പെട്ട ഞങ്ങളുടെ നടപടിക്രമങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. സേവനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യാൻ സമ്മതം നൽകേണ്ട ബാധ്യത നിങ്ങൾക്കില്ല, എന്നാൽ ഇനിപ്പറയുന്ന കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക. ഈ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കാതിരിക്കുകയോ സമ്മതം പിൻവലിക്കുകയോ ചെയ്താൽ നിങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാനാകില്ല.

1.  ശേഖരണവും പ്രോസസ്സിംഗും

ഡാറ്റയും ഉദ്ദേശ്യങ്ങളും

•   നിങ്ങളുടെ SMS, കോൺടാക്റ്റുകൾ, കലണ്ടർ, ഇമേജുകൾ, വീഡിയോ, ഓഡിയോ, സംഗീതം, ആപ്ലിക്കേഷനുകൾ, ക്രമീകരണം, കോൾ റെക്കോർഡുകൾ, കുറിപ്പുകൾ, ഫയലുകൾ അല്ലെങ്കിൽ ഉപകരണത്തിൽ സംഭരിച്ചിരിക്കുന്ന മറ്റ് ഉള്ളടക്കങ്ങൾ (മൊത്തത്തിൽ, "ഉള്ളടക്കങ്ങൾ") എന്നിവ ഒറ്റ സ്പർശനത്തിലൂടെ ഉപകരണം മാറൽ, ബാക്കപ് പുനഃസ്ഥാപിക്കൽ എന്നീ അടിസ്ഥാന ഫംഗ്ഷനുകൾക്കായി നിങ്ങളുടെ ഉപകരണത്തിലെ അൽഗോരിതം ഉപയോഗിച്ച് EasyShare പ്രോസസ്സ് ചെയ്യുന്നു. അത്തരം വ്യക്തിഗത ഡാറ്റ നിങ്ങളുടെ ഉപകരണത്തിൽ പ്രാദേശികമായി മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂവെന്നും ഞങ്ങൾ അവ ശേഖരിക്കുകയോ ആക്‌സസ് ചെയ്യുകയോ ഞങ്ങളുടെ സെർവറുകളിലേക്ക് അപ്‌ലോഡ് ചെയ്യുകയോ ചെയ്യില്ലെന്നതും ശ്രദ്ധിക്കുക.

•   മൊബൈൽ ഫോൺ അക്കൗണ്ട് ഫംഗ്‌ഷൻ ലഭ്യമായ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ, നിങ്ങൾ ഉപകരണത്തിൽ ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കൗണ്ട് വിവരങ്ങളുടെ ഡിസ്‌പ്ലേയ്‌ക്കായി EasyShare നിങ്ങളുടെ മൊബൈൽ ഫോൺ അക്കൗണ്ട് വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നു.

•   EasyShare ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ പ്ലാൻ: EasyShare ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ പ്ലാനിൽ പങ്കെടുക്കാൻ സ്വമേധയാ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ ചേരാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഞങ്ങളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി, നിങ്ങളുടെ ഉപകരണത്തിന്റെ ഐഡന്റിഫയർ അല്ലെങ്കിൽ ആപ്ലിക്കേഷൻ ഐഡന്റിഫയർ, ഉപകരണ മോഡൽ, ഉപകരണ ബ്രാൻഡ്, Android സിസ്റ്റം പതിപ്പ്, ആപ്ലിക്കേഷൻ പതിപ്പ്, ആപ്ലിക്കേഷനിലെ ഉപയോഗ സ്വഭാവം (ഉദാ. ബ്രൗസിംഗ്, ക്ലിക്ക് ചെയ്യൽ മുതലായവ) രാജ്യ കോഡ്, ആപ്ലിക്കേഷൻ ഫംഗ്‌ഷൻ ശരിയായി പ്രവർത്തിക്കാത്തപ്പോൾ പിശക് കോഡ് തുടങ്ങിയവ ഞങ്ങൾ ശേഖരിക്കും. അത്തരം വിശകലന മെച്ചപ്പെടുത്തലുകൾ ഏതെങ്കിലും വ്യക്തിഗത ഐഡന്റിറ്റിയോ സ്വഭാവസവിശേഷതകളോ തിരിച്ചറിയാതെ ഡാറ്റയുടെ ഒരു ശേഖരണമായി നടപ്പിലാക്കും. EasyShare ആപ്ലിക്കേഷനിൽ ക്രമീകരണം > EasyShare ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ പ്ലാനിൽ ചേരുക എന്നതിലേക്ക് പോയി നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബട്ടൺ ഓഫ് ചെയ്യാൻ തിരഞ്ഞെടുക്കാം. നിങ്ങൾ ഈ ബട്ടൺ ഓഫ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ വീണ്ടും അംഗീകരിക്കുന്നത് വരെ ഞങ്ങൾ സേവനത്തിലെ അത്തരം പ്രോസസ്സിംഗ് നിർത്തും. യഥാർത്ഥ ലഭ്യതയ്ക്ക് വിധേയമായി, ഉപകരണ മോഡൽ, സിസ്റ്റം പതിപ്പ് അല്ലെങ്കിൽ പ്രദേശ നിയന്ത്രണങ്ങൾ എന്നിവ കാരണം ചില പ്രത്യേക ഉപകരണങ്ങളിൽ മാത്രമേ ഈ ഫംഗ്ഷൻ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കുക. നിങ്ങൾ ഈ ഫംഗ്‌ഷൻ പ്രാപ്തമാക്കുകയോ ഉപയോഗിക്കുകയോ ചെയ്‌താൽ മാത്രമേ ഞങ്ങൾ ഈ ഫംഗ്‌ഷൻ വിവരണത്തിന് കീഴിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുകയുള്ളൂ.

ഈ നിബന്ധനകളോടുള്ള നിങ്ങളുടെ സമ്മതത്തോടെ മേൽപ്പറഞ്ഞ ഉദ്ദേശ്യങ്ങൾക്കായി ഞങ്ങൾ ഡാറ്റ പ്രോസസ്സ് ചെയ്യുന്നു. ബാധകമായ നിയമങ്ങൾ അനുവദിക്കുമ്പോൾ, ഞങ്ങളുടെ സ്വകാര്യതാ നയത്തിന്റെ വിഭാഗം 2- ൽ പറഞ്ഞിരിക്കുന്നതുപോലെ ചില അവസരങ്ങളിൽ മറ്റ് നിയമപരമായ അടിസ്ഥാനം ബാധകമായേക്കാം. സേവനത്തിന്റെ എല്ലാ ഫംഗ്ഷനുകളും ഉപയോഗിക്കാതിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിബന്ധനകളുടെ വിഭാഗം 4-ൽ വിവരിച്ചിരിക്കുന്ന രീതികളിലൂടെ നിങ്ങളുടെ സമ്മതം പിൻവലിക്കുക.

സുരക്ഷ:

നിങ്ങളുടെ വ്യക്തിഗത ഡാറ്റ പരിരക്ഷിക്കുന്നതിൽ ഞങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നു. അനധികൃത ഉപയോഗം, നഷ്ടപ്പെടൽ, കേടുപാടുകൾ എന്നിവയിൽ നിന്ന് നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയെ പരിരക്ഷിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന എൻക്രിപ്ഷൻ, വ്യക്തിപര ഡാറ്റ എടുത്തുനീക്കൽ എന്നീ സാങ്കേതികവിദ്യകൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ലാത്ത, ഉചിതമായ സുരക്ഷാ നടപടികൾ ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ പരിരക്ഷിക്കുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കും. ഡാറ്റയുടെ അനധികൃത ഉപയോഗം, നഷ്ടം, കേടുപാട് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ചുവടെ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ഉപയോഗിച്ച് ഞങ്ങളെ ഉടൻ ബന്ധപ്പെടുക.

2.  സംഭരണം

കാലയളവ്:

മൊബൈൽ ഫോൺ അക്കൗണ്ട് ലോഗിൻ, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തൽ പ്ലാൻ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ, ഡാറ്റാ പ്രോസസ്സിംഗിന് ആവശ്യമായ കാലയളവിനുള്ളിൽ മാത്രമേ ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കപ്പെടുകയുള്ളൂ. മറ്റ് ഡാറ്റയ്‌ക്കായി, പ്രത്യേകിച്ചും നിങ്ങൾ സേവനം കൈമാറാൻ ഉപയോഗിക്കുന്ന ഉള്ളടക്കങ്ങൾ, അത് നിങ്ങളുടെ ഉപകരണത്തിൽ പ്രാദേശികമായി മാത്രമേ പ്രോസസ്സ് ചെയ്യുകയുള്ളൂ, ഞങ്ങൾ ശേഖരിക്കുകയോ ആക്‌സസ് ചെയ്യുകയോ ഞങ്ങളുടെ സെർവറുകളിലേക്ക് അപ്‌ലോഡ് ചെയ്യുകയോ ഇല്ല. അതേസമയം, ഇവ ഞങ്ങൾ നിലനിർത്തും:

•   ഡാറ്റാ ഉടമയുടെ അവകാശങ്ങൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത ഡാറ്റയും സമ്മതങ്ങളും ഉപഭോക്തൃ ആശയ വിനിമയ റെക്കോർഡുകളും ഞങ്ങളുമായി അവസാനം ആശയവിനിമയം നടത്തിയത് മുതൽ അഞ്ച് വർഷത്തേക്ക്;

•   സുരക്ഷാ ആവശ്യങ്ങൾക്കായി പ്രോസസ്സ് ചെയ്ത ബാക്കപ്പുകളും ആപ്പ് ലോഗുകളും, അവ സൃഷ്‌ടിച്ച തീയതി മുതൽ ആറ് മാസത്തിൽ കൂടാതെ.

നിലനിർത്തൽ കാലയളവ് കാലഹരണപ്പെട്ടുകഴിഞ്ഞാൽ, ബാധകമായ നിയമങ്ങളും ചട്ടങ്ങളും ആവശ്യപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ വ്യക്തിഗത ഡാറ്റ ഞങ്ങൾ ഇല്ലാതാക്കുകയോ അജ്ഞാതമാക്കുകയോ ചെയ്യും.

ലൊക്കേഷൻ:

ഉപയോക്താവിന്റെ രാജ്യം/പ്രദേശം നൽകുന്ന അതേ ഡാറ്റാ പരിരക്ഷണം നൽകുന്നതിനും ഉപയോക്താക്കളുടെ അഭ്യർത്ഥനകളോട് കൂടുതൽ കാര്യക്ഷമമായി പ്രതികരിക്കുന്നതിനും, ഡാറ്റ സംഭരിക്കുന്ന ലൊക്കേഷൻ വിവിധ രാജ്യങ്ങളിലെ/പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് വ്യത്യാസപ്പെടുന്നു. നിങ്ങളുടെ വ്യക്തിഗത ഡാറ്റ എവിടെയാണ് സംഭരിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ സംഭരണ, അന്താരാഷ്ട്ര കൈമാറ്റ വിഭാഗം പരിശോധിക്കുക.

3.  പങ്കിടലും കൈമാറ്റവും

സെർവറിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഡാറ്റയെ സംബന്ധിച്ച്, ഒന്നുകിൽ നിങ്ങളുടെ ഡാറ്റ ഞങ്ങൾ സ്വയം പ്രോസസ്സ് ചെയ്യും അല്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളുടെ അനുബന്ധ കമ്പനികളെയോ സേവന ദാതാവിനെയോ(ദാതാക്കളെയോ) ഉപയോഗിച്ച് ഞങ്ങൾ പ്രോസസ്സ് ചെയ്യും. അതുകൂടാതെ, ഒരു നിയമ പ്രക്രിയയ്‌ക്കോ അല്ലെങ്കിൽ ബാധകമായ നിയമങ്ങൾക്കനുസൃതമായി യോഗ്യതയുള്ള അധികാരിയിൽ നിന്നുള്ള അഭ്യർത്ഥനയ്‌ക്കോ ഉള്ള പ്രതികരണമായി, ആവശ്യമുള്ളപ്പോൾ മാത്രമേ ഞങ്ങൾ നിങ്ങളുടെ ഡാറ്റ പങ്കിടൂ.

ഞങ്ങൾ അന്തർദ്ദേശീയമായി പ്രവർത്തിക്കുന്നതിനാൽ, ഞങ്ങളുടെ ഉൽപ്പന്നം ലോകമെമ്പാടും ഉപയോഗിക്കുന്നത് നിങ്ങൾക്ക് സാധ്യമാക്കുന്നതിന്, നിങ്ങളുടെ വ്യക്തിഗത ഡാറ്റ മറ്റ് രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കൈമാറുകയോ അവർ വിദൂരമായി ആക്സസ് ചെയ്യുകയോ ചെയ്‌തേക്കാം. എവിടെയായിരുന്നാലും നിങ്ങളുടെ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ വ്യക്തിഗത ഡാറ്റ കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങൾ ഞങ്ങൾ പാലിക്കുന്നു.

4.  നിങ്ങളുടെ അവകാശങ്ങൾ

നിങ്ങളെ കുറിച്ച് ഞങ്ങൾ സൂക്ഷിക്കുന്ന ഡാറ്റയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിവിധ അവകാശങ്ങളുണ്ട്.

സമ്മതം പിൻവലിക്കൽ:

സേവനത്തിന്റെ പ്രൊഫൈലിലെ സ്വകാര്യത > സ്വകാര്യതാ നിബന്ധനകൾ എന്നതിന് കീഴിൽ കണ്ടെത്തിയേക്കാവുന്ന സമ്മതം പിൻ‌വലിക്കൽ ബട്ടൺ ടാപ്പുചെയ്ത് നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള സമ്മതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ സമ്മതം പിൻവലിക്കുകയാണെങ്കിൽ, ഈ നിബന്ധനകൾ നിങ്ങൾ വീണ്ടും അംഗീകരിക്കുന്നത് വരെ സേവനത്തിലെ നിങ്ങളുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് ഞങ്ങൾ നിർത്തിവയ്ക്കും.

മറ്റ് അവകാശങ്ങൾ:

നിങ്ങളുടെ മറ്റ് അവകാശങ്ങൾ (തിരുത്തൽ, മായ്‌ക്കൽ, പ്രോസസ്സിംഗ് നിയന്ത്രണം, എതിർപ്പ് അല്ലെങ്കിൽ ഡാറ്റാ പോർട്ടബിലിറ്റി, ബാധകമായ ഡാറ്റാ പരിരക്ഷണ നിയമങ്ങളെ ആശ്രയിക്കൽ എന്നിവ പോലുള്ള) നടപ്പാക്കുന്നതിന്, ചുവടെ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ഉപയോഗിക്കുക.

പരാതി:

സൂപ്പർവൈസറി അതോറിറ്റിക്ക് പരാതി നൽകാനുള്ള അവകാശം നിങ്ങൾക്കുണ്ട്.

5.  ഞങ്ങളെ ബന്ധപ്പെടുക

ഈ നിബന്ധനകളെക്കുറിച്ചോ നിങ്ങളുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനെ കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുകയോ ഞങ്ങളുടെ ഡാറ്റാ പരിരക്ഷണ ഓഫീസറെ ബന്ധപ്പെടുകയോ ചെയ്യണമെങ്കിൽ, അല്ലെങ്കിൽ ഡാറ്റ പരിരക്ഷണത്തിനും സ്വകാര്യതാ നിയമങ്ങൾക്കും കീഴിലുള്ള നിങ്ങളുടെ അവകാശങ്ങളിൽ ഒന്ന് വിനിയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ ഇവിടെ ടാപ്പുചെയ്യുക ഏത് സാഹചര്യത്തിലും ബാധകമായ ഡാറ്റാ പരിരക്ഷണ നിയമങ്ങളിൽ നൽകിയിട്ടുള്ള ഏത് സമയ പരിധിക്കുള്ളിലും, അനാവശ്യ കാലതാമസമില്ലാതെ നിങ്ങളുടെ അഭ്യർത്ഥന കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിക്കും.

ഈ നിബന്ധനകൾ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്തേക്കാം. എന്തെങ്കിലും സുപ്രധാന മാറ്റങ്ങളുണ്ടെങ്കിൽ ഉചിതമായ രീതിയിലൂടെ ഞങ്ങൾ നിങ്ങളെ അറിയിക്കും. ഈ നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ സമ്പ്രദായങ്ങളും ഞങ്ങളുടെസ്വകാര്യതാ നയത്തിന്അനുസൃതമായി നടപ്പിലാക്കും, സ്വകാര്യതാ നയത്തിൽ നിന്ന് ഞങ്ങളുടെ സമ്പ്രദായങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് കാണുകയും ചെയ്യാം.